ഇസ്രായേലിലെ ഫൊറിന് കേർഗിവർ ഇന്ന് വലിയ ഒരു സമൂഹമായിത്തീർന്നു, അത് 1980 കളുടെ അവസാനത്തിൽ തന്നെ വളരാൻ തുടങ്ങി. ആദ്യത്തെ കലാപത്തെ ത്തുടർന്ന്, നിർമാണം, കൃഷി, ഗാർഹിക, നഴ്സിംഗ് മേഖലകളിലെ ജോലികൾക്കായി മനുഷ്യശക്തിയുടെ കുറവുണ്ടായി. ഈ പ്രദേശങ്ങളിൽ ഇതുവരെ പ്രധാന തൊഴിൽ ശക്തിയായി സേവനമനുഷ്ഠിച്ചിരുന്ന പലസ്തീൻ തൊഴിലാളികൽ അതിര്‍ത്തി അടച്ചുപൂട്ടലിന്റെ ഫലമായി ജോലി നിർത്താൻ നിർബന്ധിതരായി. ഈ പ്രതിസന്ധിക്ക് പരിഹാരമായി വിദേശ തൊഴിലാളികൾക്ക് താമസത്തിനും തൊഴിൽ വിസകൾക്കും സംസ്ഥാനം അനുവാദംനൽകി.
വിദേശ തൊഴിലാളികളെ സംബന്ധിച്ച് ഇവിടെ ലഭിക്കുന്ന വേതനം തങ്ങളുടെ നാട്ടിലെ വേതനത്തിനെ അപേക്ഷിച്ച് വളരെയധികം കൂടുതലായതുകൊണ്ട് ഈ മേഖലയിലേക്ക് ജോലിക്കായി കടന്നുവരുന്നവരുടെ സംഖ്യയും കൂടുതലാണ്. അതിനാൽ തന്നെ അവർ ജോലിയും വളരെ ആൾമാർത്താതെയോടെ ചെയ്യുതുവരുന്നു.
കേർഗിവരെ ആവശ്യമുള്ള തൊഴിലുടമകളെയും തങ്ങളുടെ രാജ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഫോറിൻ കേർഗിവർസിനെയും ബന്ധപ്പെടുത്തുന്ന കമ്പനികളും തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നതും വിദേശ തൊഴിലാളി നിയമപ്രകാരം ഈ രാജ്യത്ത് താമസിക്കുന്ന സമയത്ത് അവർ അർഹിക്കുന്ന വ്യവസ്ഥകളും അവകാശങ്ങൽ തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുന്നു.
👍👌👌👌👌
ReplyDelete