Minimum Wage


മുഴുവൻ സമയ ( ഫുൾടൈം ) ജോലിയ്ക്ക് ( പ്രതിമാസം 182 മണിക്കുറുകൾ ) 5,300 NIS, ദിവസേന 212 NIS, മണിക്കൂറിന് 29.12 NIS. മാസശമ്പളത്തിന്റെ ഭാഗമായുള്ളതാണ് ആഴ്ചബത്ത മിനിമം വേതനമോ അതിലധികമോ നൽകുന്ന തൊഴിലുടമകൾക്ക് അവരുടെ വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് , ദേശീയ ഇൻഷുറൻസ് , താമസച്ചിലവ് , മറ്റു ചിലവുകൾ എന്നീ വകകളിൽ ചട്ടപ്രകാരം നിശ്ചയിച്ചുറപ്പിച്ചുള്ള തുക കുറയ്ക്കാൻ അവകാശമുണ്ട് .

മെഡിക്കൽ ഇൻഷുറൻസ് -  പകുതി കേർഗീവറും പിന്നുള്ള പകുതി എംപ്ലോയറും ചേർന്ന് അടക്കണം. എന്നാൽ കേർഗീവരുടെ ശമ്പളത്തിൽ നിന്ന് പരമാവധി NIS 143.97 മാത്രം നിയമ പ്രകാരം കുറയ്ക്കാം.

താമസം - എംപ്ലോയർക്ക് താമസത്തിന് വേണ്ടി പരമാവധി സാലറിയിൽ നിന്നും കുറയ്ക്കാൻ പറ്റുന്ന തുക  അത് ഈ പറയുന്നവയാണ്.

  • Tel Aviv - NIS 482.02 
  • Jerusalem NIS 423.91
  • Haifa - NIS 321.37 
  • Center - NIS 321.37
  • South - NIS 285.69 
  • North - NIS 262.87

പക്ഷേ :-

എംപ്ലോയർ താമസിക്കുന്നത് സ്വന്തം വീട്ടിൽ ആണെങ്കിൽ മുകളിൽ പറയുന്ന തുകയിൽ നിന്ന് നിയമ പ്രകാരം പകുതി മാത്രം കുറക്കാം 

പ്രോപ്പർട്ടി ടാക്സ്, വെള്ളം, വൈദ്യുതി - അനുബന്ധ ചെലവുകൾക്കായി ഒരു തൊഴിലുടമയ്ക്ക്  NIS 80.47 കുറയ്ക്കാം

ഭക്ഷണം - കോടതി വിധി അടിസ്ഥാനമാക്കി(നിയമപ്രകാരം നിയന്ത്രിച്ചിട്ടില്ല) ഒരു തൊഴിലുടമയ്ക്ക് ഭക്ഷണ ചെലവുകൾക്കായി മിനിമം വേതനത്തിൽ നിന്ന്  10% വരെ, അതായതു NIS 530 കുറയ്ക്കാം

മുകളിൽ പറഞ്ഞതൊക്കെ ഒരു ഫോറിൻ വർക്കറുടെ സാലറിയിൽ നിന്ന് കുറച്ചുകഴിഞ്ഞാൽ പിന്നീട്  ഈ താഴെപറയുന്നവ ആയിരിക്കും  ഫോറിൻ വർക്കറുടെ മിനിമം സാലറി എന്ന് പറയുന്നത് 

താമസത്തിനു വേണ്ടി നിയമപ്രകാരം ഫുള്ളായി പിടിച്ചുകഴിഞ്ഞാൽ...

  • Tel Aviv - NIS 4063.54
  • Jerusalem - NIS 4121.65
  • Haifa - NIS 4224.19
  • Center - NIS 4224.19
  • South - NIS 4259.87
  • North - NIS 4282.69

താമസത്തിന് വേണ്ടി നിയമപ്രകാരം പകുതി പിടിച്ചുകഴിഞ്ഞാൽ...

  • Tel Aviv - NIS 4304.55
  • Jerusalem - NIS 4333.61
  • Haifa - NIS 4384.88
  • Center - NIS 4384.88
  • South - NIS 4402.72
  • North - NIS 4414.13



സാലറി കാല്കുലേറ് ചെയ്യുന്ന പേജിലേക് പോകാൻ താഴെ കാണുന്ന CALCULATE SALARY PAGE ബട്ടൺ അമർത്തുക.




------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Post a Comment

Related stories