ALL ABOUT SUKKOT & SIMHAT TORAH - JEWISH FESTIVAL

 

www.shalompj.com

shyni babu SHYNI BABU

Article written : Shyni Babu



Click Here to view    

സുക്കോത്ത്                  
ഏഴാം മാസം പതിനഞ്ചാം ദിവസം വയലിലെ വിളവു ശേഖരിച്ചതിനു ശേഷം ഏഴു ദിവസം നിങ്ങൾ കർത്താവിന് ഒരു തിരുനാൾ ആചരിക്കണം. ആദ്യദിവസവും എട്ടാം ദിവസവും സാബത്തായിരിക്കണം. ഒന്നാം ദിവസം ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇലതൂർന്ന ചില്ലകളും ആറ്റരളി കൊമ്പുകളും എടുക്കണം. നിങ്ങളുടെ ദൈവമായ കർത്താവിന്റെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിച്ചാഹ്ളാദിക്കണം. വർഷം തോറും ഏഴുദിവസം കർത്താവിന്റെ തിരുനാളായി ആഘോഷിക്കണം. നിങ്ങളുടെ സന്തതികൾക്കുള്ള ശാശ്വത നിയമമാണിത്.ഏഴാം മാസത്തിൽ ഈ തിരുനാൾ നിങ്ങൾ ആഘോഷിക്കണം. ഏഴു ദിവസത്തേക്ക് നിങ്ങൾ കൂടാരങ്ങളിൽ വസിക്കണം.ഈജിപ്തു ദേശത്തു നിന്നു ഞാൻ ഇസ്രായേൽ ജനത്തെ കൊണ്ടുവന്നപ്പോൾ അവർ കൂടാരങ്ങളിലാണ് വസിച്ചത് എന്ന് നിങ്ങളുടെ സന്തതി പരമ്പര അറിയുവാൻ ഇസ്രായേൽക്കാരെല്ലാവരും കൂടാരങ്ങളിൽ വസിക്കണം. ഇപ്രകാരം മോശ ഇസ്രായേൽ ജനത്തോട് കർത്താവിന്റെ നിർദ്ദിഷ്ട തിരുനാളുകൾ പ്രഖ്യാപിച്ചു.
[ലേവ്യർ 23:39-44]
ജുവിഷ് കലണ്ടർ പ്രകാരമുള്ള പുതുവത്സരാഘോഷത്തിനും, പിന്നീടുള്ള പ്രായശ്ചിത്ത ദിനങ്ങളും കഴിഞ്ഞാൽ പിന്നെ കൂടാരത്തിരുന്നാളിൻ്റെ വരവായി ഏഴ് ദിവസമാണ് "സുക്കോത്ത് "[ കൂടാരത്തിരുന്നാൾ] ആചരിക്കുന്നത്.

"സുക്ക" എന്ന വാക്കിന്റെ അർത്ഥം ചെറിയ താൽകാലിക താവളം, അല്ലെങ്കിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര എന്നാണ്.  "സുക്ക"എന്ന വാക്കിന്റെ ബഹുവചനമാണ്  "സുക്കോത്ത്'. ഒന്നിലധികം ദിവസങ്ങൾ ആഘോഷിക്കപ്പെടുന്ന ഒരു പാരമ്പര്യ ഉൽസവമായതിനാലാണ് ഇത് ബഹുവചനത്തിൽ "സുക്കോത്ത് " എന്നറിയപ്പെടുന്നത്. ഹീബ്രു കലണ്ടർ പ്രകാരം" തിഷ് റേ"  മാസത്തിന്റെ പതിനഞ്ചാം ദിവസമാണ് സുക്കോത്ത് ആരംഭിക്കുന്നത്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനതയെ മോചിപ്പിച്ച് മോശ കൊണ്ടുവരുമ്പോഴുള്ള സീനായ് പ്രവേശനത്തിനെയും മരുഭൂമിയിലൂടെയുള്ള നീണ്ട യാത്രയ്ക്കിടയിൽ ദൈവത്തിന്റെ നിർദേശമനുസരിച്ച് കൂടാരങ്ങൾ കെട്ടി താമസിച്ചതിനെയും ഈ ദിവസങ്ങളിൽ യഹൂദജനത സ്മരിക്കുന്നു. 

ഇതിന്റെ അനുസ്മരണമായി ആണ് ഇസ്രായേൽക്കാർ സുക്ക നിർമ്മിക്കുന്നതും അതിൽ വസിക്കുന്നതും. ചിലരെങ്കിലും ഈ ദിവസങ്ങളിൽ ഉറക്കവും ഇതിൽ തന്നെയാണ്. ഈ ദിവസങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികളായി പ. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ദാവീദ്, സോളമൻ ,ജോസഫ്, മോശ എന്നീ പൂർവ്വപിതാക്കൻമാർ ഇസ്രായേൽ ജനതയെ സന്ദർശിക്കുന്നു എന്ന വിശ്വാസവും ഉണ്ട്. അവരെ സ്വീകരിച്ചിരുത്താനുള്ള മണ്ഡപമായും സുക്കകൾ കരുതപ്പെടുന്നു.
Embed from Getty Images

ഈ ദിവസങ്ങളിൽ ഭക്ഷണ സൽക്കാരമേശകളിൽ സസ്യ സംബന്ധിയായ ഇലകൾ പിന്നികെട്ടിയ ഒരു കമ്പും ഒരു ചെറിയ പെട്ടിയിൽ വച്ചിരിക്കുന്ന പ്രത്യേക പഴവും ഇവിടെയുള്ളവർ കണ്ടിട്ടുണ്ടാവും. ഇത്രോഗ് എന്ന നാരങ്ങാ പോലെയുള്ള പഴവും, ലുലാവ്, അരവ, ഹദാസ് എന്ന ഇലകളും ആണ് അത്.  ഇലകൾ കമ്പിൽ പിന്നിക്കെട്ടുന്നതിനു പിന്നിലുള്ള വിശ്വാസം ഇങ്ങനെ .  ഇത്രോഗ് എന്ന പഴം മണവും രുചിയും ഉള്ളത്. ലുലാവ് എന്നത് ഈന്തപ്പനയോലയാണ്. ഇത് രുചിയെ പ്രതിനിധീകരിക്കുന്നു. ഹദാസ് എന്ന ഇലക്ക് സുഗന്ധം മാത്രം'. എന്നാൽ ഇത് ഭക്ഷണ വസ്തു അല്ല. അരവാ എന്ന ഇലയ്ക്ക് മണവുമില്ല. രുചിയുമില്ല. ഇത് ലോകത്തിലെ വിവിധ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മനുഷ്യരുടെ പ്രതീകങ്ങൾ. മണവും രുചിയും [എല്ലാം സ്വഭാവത്തിലും പെരുമാറ്റത്തിലും ] ഉള്ളവർ, സുഗന്ധം പരത്താൻ കഴിവുള്ളവർ, എന്നാൽ ഇതിലൊന്നും പെടാതെ ആർക്കും പ്രയോജനമില്ലാത്തവർ., എന്നാലുo ലോക ജനത ഒന്ന് എന്ന ആന്തരാർത്ഥം'....

പ്രധാനപ്പെട്ട പഴവും, ഇലകളും

1 / 4
2 / 4
3 / 4
4 / 4

താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം

ഇസ്രായേൽക്കാർ അവരുടെ ഐക്യത്തിന്റെ പ്രതീകമായി ഇത് ഭക്ഷണ മേശയിലും പ്രാർത്ഥനകളിലും പ്രദർശിപ്പിക്കുന്നു. ഇനിയുള്ള ഏഴു ദിവസം എല്ലാവർക്കും സന്തോഷ പ്രദമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. ഹാപ്പി സുക്കോത്ത് ഇസ്രായേൽ . 
ഹഗ്സമയാഹ് ല കുലാം



"സിമ്ഹ തോറ"..... [Rejoicing with bible]
സുക്കോത്ത് ഫെസ്റ്റിവലിന്റെ അവസാന ദിവസവും തോറ പാരായണത്തിനുള്ള അടുത്ത വർഷത്തിന്റെ ആരംഭവും. സീനായ് മലയിൽ വച്ച് മോശ വഴി ഇസ്രായേൽ മക്കൾക്ക് പത്ത് കൽപനകൾ നൽകി.... ഇങ്ങനെയാണ് വി.ഗ്രന്ഥങ്ങളുടെ തുടക്കം. 

രക്ഷകന്റെ വരവിനെ പ്രതീക്ഷിച്ചു കഴിയുന്ന ജനസമൂഹമാണ് യഹൂദജനത എന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടുതന്നെ ക്രിസ്തു വോ ,ക്രിസ്തുവിന് ശേഷമുള്ള വിശുദ്ധ ഗ്രന്ഥങ്ങളോ അവർക്ക് വിശ്വസനീയമല്ല. അവർക്ക് പഴയ നിയമം മാത്രമേയുള്ളൂ. 

പഴയ നിയമത്തെ മൂന്നായി തിരിച്ചുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് അവരുടേത്.  "തനാക്ക് " എന്ന വിശുദ്ധ ഗ്രന്ഥത്തിൽ "തോറ" എന്ന ആദ്യ ഭാഗങ്ങളും "നെവീം", "ക്തുവീം " എന്ന് പിന്നീട് വരുന്ന ഭാഗങ്ങളുമാണ്. ഉൽപത്തി മുതൽ നിയമാവർത്തനം വരെയുള്ള അഞ്ച് ഏടുകളാണ്  "തോറ". പിന്നീടുള്ള പ്രവാചകൻമാരുടെയും, ദീർഘദർശികളുടെയും പുസ്തകങ്ങളാണ് "നെവിം" എഴുതപ്പെട്ടവ എന്ന "ക് തുവിം" .

ഒരു വർഷമായി വായിച്ചു തീർന്ന "തോറ" വലിയ ആഘോഷങ്ങളോടെ സിനഗോഗുകളിലെ പ്രത്യേക അറയിൽ നിന്നും പുറത്തെടുത്ത് വിശ്വാസികൾ അതിനെ സ്പർശിച്ച് മുത്തമിടുകയും ആനന്ദനൃത്തം ചെയ്യുകയും ചെയ്യുന്നു .   വൃത്തത്തിൽ നിന്ന് ഒരാൾ തോറ വഹിച്ചാണ് നൃത്തം. ഹീബ്രു വിൽ ഇതിന്  "ഹക്കഫോത്ത് " എന്ന് പറയും. ചുരുങ്ങിയത് ഏഴ് തവണ വൃത്താകൃതിയിൽ ''ഹക്കഫോത്ത്" ചെയ്യണം എന്ന് നിയമം.


Embed from Getty Images

ഉൽപത്തിയുടെ ആദ്യ ഭാഗങ്ങളും നിയമാവർത്തന പുസ്തകത്തിലെ ഭാഗങ്ങളും സിനഗോഗുകളിൽ വായിക്കപ്പെടുന്നു. 

ചിലയിടങ്ങളിൽ വിശുദ്ധ തോറയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണങ്ങളും കാണാം. സിംഹതോറ തിരുനാൾ മുതൽ വിശ്വാസികൾ വീണ്ടും ഉൽപത്തി പുസ്തകം മുതൽ തോറ വായിച്ചു തുടങ്ങും.

 എല്ലാവർക്കും "സിമ്ഹ തോറ" തിരുനാളിന്റെ ആശംസകൾ



Image Credit: Sukkot Vectors by Vecteezy

------REACT HERE------ 

------SHARE THIS------ 


-----------------------

Comments

Related stories